Sorry, you need to enable JavaScript to visit this website.

ആന്ധ്ര മുഖ്യമന്ത്രി ജഗനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

ന്യൂദല്‍ഹി- സുപ്രീം കോടതി ഉന്നത ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് യു യു ലളിത് പിന്മാറി. ജസ്റ്റിസ് ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് പ്രയാസമുണ്ടെന്നും അഭിഭാഷകനായിരിക്കെ കക്ഷികളില്‍ ഒരാള്‍ക്കു വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി. താന്‍ ഉള്‍പ്പെടാത്ത ഒരു ബെഞ്ചിലേക്ക് ഈ ഹര്‍ജി പരിഗണിക്കാന്‍ മാറ്റുന്നതായി ഉത്തരവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News