ഹിമാചലില്‍ പിക്കപ്പ് പാലത്തില്‍ നിന്നും താഴേക്കു മറിഞ്ഞ് ഏഴു മരണം

ഷിംല- ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ യാത്രക്കാരുമായി പോകുകയായിരുന്ന പിക്കപ്പ് പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞു വീണ് ഏഴു പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ആറു പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ ഒരാളും മരിച്ചതായി പോലീസ് അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി റാംനാഥ് കോവിന്ദും ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളോട് അനുശോചനവും അറിയിച്ചു.
 

Latest News