സൗദിയില്‍ 60,000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ

റിയാദ്- സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ 60,000 സൗജന്യ വൈഫൈ സൗകര്യം ഉറപ്പാക്കുന്നതിന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സിഐടിസി)നടപടികള്‍ തുടങ്ങി.

ആശുപത്രികള്‍, മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, രണ്ട് വിശദ്ധ ഹറമുകള്‍ എന്നിവയടക്കമുള്ള കേന്ദ്രങ്ങളിലാണ് സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലഭ്യമാകുക.

സൗദി നഗരങ്ങളില്‍ വിവിധ മൊബൈല്‍ സേവന ദാതാക്കള്‍ ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ വരെ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കി വരുന്നുണ്ട്.

ടെലികോം ദാതാക്കള്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തുന്നതിന് സിഐടിസി മേല്‍നോട്ടം വഹിക്കും.

 

Latest News