ലണ്ടന്‍- കോവിഡ് രോഗമുക്തി നേടിയവരുടെ മാനസികാരോഗ്യം സംബന്ധിച്ച് ഓക്‌സഫെഡ് യുനിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പുതിയ പഠന റിപോര്‍ട്ട് പുറത്തു വന്നു. 100 രോഗമുക്തരില്‍ 18 പേര്‍ക്കും അതായത് അഞ്ചില്‍ ഒരാള്‍ക്ക് ചില മാനസിക പ്രശനങ്ങള്‍ കാണപ്പെടുത്തതായാണ് പഠനം പറയുന്നത്. ഉത്കണ്ഠ, മറവി, ഉറക്കമില്ലായ്മ എന്നിവയാണ് പ്രധാനമായും കാണപ്പെട്ടത്. കോവിഡ് ബാധിച്ച് 14 മുതല്‍ 90 ദിവസം വരെയുള്ള കാലയളവിലാണ് ഇത്. 62,345 പേരില്‍ നടത്തിയ പഠനം ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചു. വിഷാദം, സമ്മര്‍ദ്ദം, പ്രതീക്ഷയില്ലായ്മ തുടങ്ങിയ പലലക്ഷണങ്ങളും പഠന വിധേയരാവരില്‍ കണ്ടെത്തി. 65 വയസ്സിനു മുകളില്‍ പ്രായമുള്ള കോവിഡ് മുക്തരില്‍ ചിത്തഭ്രമം കൂടുതലായി കാണപ്പെട്ടതായും പഠനം പറയുന്നു. നിലവില്‍ മാനസിക രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത 65 ശതമാനമാണെന്നും പഠനം പറയുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ തുടര്‍ പഠനങ്ങള്‍ നടന്നുവരികയാണ്.






