Sorry, you need to enable JavaScript to visit this website.

സീറ്റ് ബെൽറ്റ് ധരിക്കാൻ യാത്രക്കാരെ  നിർബന്ധിക്കൽ ഡ്രൈവറുടെ ബാധ്യത 

റിയാദ് - സീറ്റ് ബെൽറ്റ് ധരിക്കൽ അനിവാര്യമാണെന്ന കാര്യം യാത്രക്കാരെ ഉണർത്തുന്നതിന് ഡ്രൈവർമാർ ബാധ്യസ്ഥരാണെന്ന് നിയമം അനുശാസിക്കുന്നതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 
ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധമാണ്. ആഭ്യന്തര, ഗതാഗത മന്ത്രാലയ വ്യവസ്ഥകൾ പാലിച്ച്, യൂബർ, കരീം പോലുള്ള ഓൺലൈൻ ടാക്‌സി കമ്പനികൾക്കു കീഴിൽ സ്വന്തം കാറുകൾ ടാക്‌സിയായി സൗദി പൗരന്മാർക്ക് ഓടിക്കാവുന്നതാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. 

Latest News