ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത- ബംഗാളി സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച 12.15നായിരുന്നു  അന്ത്യം. മരണ വാര്‍ത്ത അറിഞ്ഞയുടന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് പലപ്പോഴും ഗുരുതരാവസ്ഥയിലായിരുന്നു. കാന്‍സര്‍ അതിജീവിച്ച സൗമിത്രയുടെ ആരോഗ്യം ആശങ്കയിലായിരുന്നു. രണ്ടു തവണ പ്ലാസ്മ തെറപി ചികിത്സ നടത്തിയെങ്കിലും ആരോഗ്യ നില വീണ്ടെടുക്കാനായില്ല. 

85കാരനായ സൗമിത്ര ചാറ്റര്‍ജി സത്യജിത് റായിയുടെ 1954ലെ 'അപൂര്‍ സന്‍സാര്‍' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് റായിയുടെ 14 ചിത്രങ്ങളില്‍ സൗമിത്ര നായകനായി. ഇന്ത്യന്‍ സിനിമാ രംഗത്തെ പരമോന്ന ബഹുമതിയായ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി 2012ല്‍ രാജ്യം സൗമിത്രയെ ആദരിച്ചിരുന്നു. 2004ല്‍ പത്മഭൂഷണും നേടി.
 

Latest News