തിരുവനന്തപുരം- അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഇടതുമുന്നണി പ്രഖ്യാപിച്ച പ്രതിരോധ സമരം നാളെ. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും തിങ്കളാഴ്ച ജനകീയ പ്രതിരോധ സമരം നടക്കും. സമരത്തില്‍ മന്ത്രിമാര്‍ വിട്ടുനില്‍ക്കും.
സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേര്‍ന്ന് നിരന്തരം പ്രചരണം അഴിച്ചുവിടുകയാണന്ന് ഇടതുമുന്നണി ആരോപിക്കുന്നു.
ബൂത്തുകളില്‍ നടക്കുന്ന ജനകീയ പ്രതിരോധത്തില്‍ 25 ലക്ഷം പേര്‍ അണിനിരക്കും. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.






