കൊച്ചി- എറണാകുളം കടവന്ത്ര സെയ്ന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്ന മിശ്രവിവാഹത്തെച്ചൊല്ലി സിറോ മലബാര്‍ സഭയില്‍ വിവാദം തുടരുന്നു. കാനോനിക നിയമമനുസരിച്ചാണ് വിവാഹം നടത്തിയതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ നിരുത്തരവാദ സമീപനം ഉണ്ടായെന്ന് എതിര്‍വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഹിന്ദു-മുസ്്‌ലിം വിവാഹത്തെ വിശേഷിപ്പിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ ഉപയോഗിക്കാറുള്ള ലൗ ജിഹാദും വിവാദത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്.

ഡോക്ടര്‍മാരായ ഫര്‍ഹാനും മോണിക്കയും തമ്മില്‍ നടന്ന വിവാഹത്തെ ചൊല്ലിയാണ് വിവാദം. കൊച്ചിയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. മോണിക്ക ഇരിങ്ങാലക്കുട രൂപതയില്‍ ഉള്‍പ്പെടുന്നു. തലശ്ശേരി സ്വദേശിയാണ് ഫര്‍ഹാന്‍.
വിവാഹം നടത്തിക്കൊടുത്ത വൈദികന്‍ ഫാ. ബെന്നി മാരാംപറമ്പിലിനെതിരേ സൈബര്‍ ആക്രമണം രൂക്ഷമാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് അന്വേഷിച്ച കമ്മിഷന്റെ കണ്‍വീനറായ ഇദ്ദേഹത്തിനെതിരായ കലാപത്തില്‍ സഭാ രാഷ്ട്രീയമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മിശ്ര വിവാഹിതരാകുന്നവരില്‍ കത്തോലിക്കര്‍ ആരാണോ അവരുടെ മാതൃഇടവകയില്‍നിന്നുള്ള കുറി ലഭിച്ചാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ കാനോനിക നിയമം അനുശാസിക്കുന്നുണ്ടെന്ന് ഫാ. ബെന്നി പറയുന്നു. കത്തോലിക്ക വിശ്വാസം കൈവിടില്ലെന്നും മക്കളെ കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ത്തുമെന്നുമുള്ള സത്യവാങ്മൂലം വാങ്ങി അെ്രെകസ്തവരുമായുള്ള വിവാഹം പള്ളിയില്‍ നടത്തിക്കൊടുക്കാറുണ്ട്.
നടിമാരായ അമല പോള്‍, പേളി മാണി എന്നിവരുടെ വിവാഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തെ വര്‍ഗ്ഗീയമായി തിരിച്ച് നേട്ടമുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും എറണാകുളത്തെ പള്ളികളില്‍ ഇത്തരം വിവാഹങ്ങള്‍ സാധാരണമാണെന്നും വിവാഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഷൈജു ആൻറണിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
എര്ണാകുളം-അങ്കമാലി അതിരൂപതയിലെ കടവന്തറ സെന്റ് ജോസഫ് ഇടവകയില് നടന്ന മിശ്ര വിവഹത്തെക്കുറിച്ച് അറിഞ്ഞ വസ്തുതകള്.
പശ്ചാത്തലം: എറണാകുളം ടൗൺ പള്ളികളിൽ മറ്റു ഇടവകകളിൽ നിന്നുള്ള മിശ്രവിവാഹങ്ങൾ സാധാരണമാണ്. മാതൃഇടവകയിൽ നിന്ന് "വിവാഹം നടത്തുന്നതിന് തടസമില്ല" എന്നു കാണിക്കുന്ന കുറി വാങ്ങിയാണ് ഇത്തരം വിവാഹങ്ങൾ ആശീർവദിക്കാറുള്ളത്. മറ്റു കാനോനിക നടപടികൾ പൂർത്തിയാക്കാറുള്ളത് മാതൃ ഇടവക വികാരിയാണ്. വിവാദമായ ഈ വിവാഹം ഇതേ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയത്. ഈ വിവാഹം സംബന്ധിച്ച് പണമിടപാടുകൾ ഒന്നും തന്നെ നടന്നിട്ടില്ല. 10 ലക്ഷം രൂപ വാങ്ങി എന്ന വ്യാജ ആരോപണം തൽപരകക്ഷികൾ ബോധ പൂർവ്വം പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകിയതായി അറിയുന്നു. കൽദായ സംഘികൾ ഈ അവസരത്തിൽ അനാവശ്യ വിവാദം സൃഷ്ടിക്കുകയായിരുന്നു.
1. ഇരിങ്ങാലക്കുട രൂപതയിലെ കുഴിക്കാട്ടുശേരി ഇടവകാംഗമായ പെണ്കുട്ടിയുടെ ഇടവകയില് നിന്നും കുറി കൊടുത്ത വികാരിയച്ചൻ വേണ്ടത്ര അനുമതി ഇല്ലാതെയാണ് കുറി കൊടുത്തത് എന്നറിയുന്നു.
2. ഡിസ്പാരിറ്റി ഓഫ് കള്ട്ടിന് കാനോനിക അനുവാദം ഇരിങ്ങാലക്കുട രൂപതാധ്യക്ഷനില് നിന്ന് കുഴിക്കാട്ടുശേരി ഇടവക വികാരി വാങ്ങേണ്ടതായിരുന്നു. അത് വാങ്ങിയിരുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരം.
3. ഭീമമായ തുക പള്ളി പണിക്ക് നൽകിയ ആളായതിനാൽ കുഴിക്കാട്ട്ശേരി വികാരി മറ്റൊന്നും നോക്കാതെ കുറി നൽകുകയായിരുന്നു. "വിവാഹം നടത്തുന്നതിന് തടസമില്ല" എന്ന് കുറിയിൽ എഴുതിയിരുന്നു.
4. മാതൃ ഇടവകയിൽ നിന്ന് പൂർത്തിയാക്കേണ്ട കാനോനിക നടപടികൾ പൂർത്തിയാക്കിയിട്ടില്ല എന്ന് കുറിയിൽ എഴുതിയില്ല. മറ്റൊരു ഇടവക വികാരിക്ക് മാതൃഇടവകയിൽ നിന്ന് പൂർത്തിയാക്കേണ്ട കാനോനിക നടപടികൾ പൂർത്തിയാക്കാനുമാവില്ല.
5. ഡിസ്പാരിറ്റി ഓഫ് കള്ട്് അനുസരിച്ച് വിവാഹം നടത്തുമ്പോള് കാനോനിക ഫോമില് നിന്നും ഡിസ്പന്സേഷന് അനുവദിച്ചത് സംബന്ധിച്ച് ലഭിച്ച കല്പന വാങ്ങേണ്ടത് ഇടവക വികാരിയാണ്. സത്യവാങ്മൂലം വാങ്ങി ഒരാഴ്ച കഴിഞ്ഞ് കുറി റെഡിയായിട്ടുണ്ട് എന്ന് വികാരി കുടുംബത്തെ അറിയിക്കുകയായിരുന്നു.
6. അന്യമതസ്ഥനായ ഒരു വ്യക്തിയുടെ വിവാഹമായതിനാൽ ആശീർവദിക്കാൻ വന്ന ബിഷപ്പും കുറി വായിച്ച് ഉറപ്പു വരുത്തിയിരുന്നു.
7. കടവന്ത്ര വികാരി ബെന്നി മാരാമ്പറമ്പലിനെയും വയോധികനായ മാര് മാത്യു വാണിയക്കിഴക്കേല് പിതാവിനെയും കുഴിക്കാട്ടുശേരി വികാരി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നു വേണം കരുതാൻ.
8. അവശ്യം വേണ്ട കാനോനിക അനുവാദങ്ങളില്ലാതെ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് അന്യമതസ്ഥനായ വ്യക്തിയുടെ വിവാഹം ആശീര്വ്വദിക്കാന് കുറി നൽകിയതു വഴി കുഴിക്കാട്ടുശ്ശേരി വികാരി കാനോൻ നിയമങ്ങള് ലംഘിച്ചു എന്നു സംശയിക്കണം.
8. എര്ണാകുളത്തെ പ്രമുഖ വൈദികന് എന്ന നിലയില് അതിരൂപതയിലെ സ്ഥലക്കച്ചവടം സംബന്ധിച്ച കമ്മിഷന്നില് വരെ പ്രവര്ത്തിച്ച കടവന്തറ വികാരി ഫാ. ബെന്നി മാരാമ്പറമ്പിലിനെ കുടുക്കുവാൻ തക്കം പാർത്തിരുന്ന കൽദായ സംഘികൾ ഒരുക്കിയ കെണിയാണിതെന്ന് സംശയിക്കണം.