'സാല്‍ മുബാറക്', ബൈഡനും കമലയും ദിപാവലി ആശംസകള്‍ നേര്‍ന്നു

വാഷിങ്ടണ്‍- ഇന്ത്യക്കാരുടെ ദീപാവലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനും, നിയുക്ത വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസും ട്വീറ്റ് ചെയ്തു. ദീപാവലി ആഘോഷിക്കുന്ന ഹി്ന്ദു, ജൈന, സിഖ്, ബുദ്ധ വിശ്വാസികള്‍ക്ക് പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ആശംസകള്‍ നേരുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്തു. ഗുജറാത്തി, ജെയ്ന്‍, പാര്‍സി പുതുവര്‍ഷ ആശംസാ വാക്യമായ 'സാല്‍ മുബാറകും' ബൈഡന്‍ ട്വീറ്റ് ചെയ്തു. ഭാര്യ ഡോ. ജില്‍ ബൈഡന്റെ പേരിലും ബൈഡന്‍ ആശംസ നേര്‍ന്നു.

Latest News