രാഹുലിനെതിരായ ഒബാമയുടെ പരാമര്‍ശത്തില്‍ ശിവ സേനയ്ക്ക് നീരസം

മുംബൈ- മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ നീരസം പ്രകടിപ്പിച്ച് ശിവ സേന നേതാ്വ സഞ്ജയ് റാവുത്ത്. 'ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിദേശ രാഷ്ടീയക്കാരന്‍ അത്തരത്തില്‍ പറയരുത്. ഒബാമയുടെ പരാമര്‍ശത്തെ ചൊല്ലി ഇവിടെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളും അനാവശ്യമാണ്. ട്രംപ് ഭ്രാന്തനാണ് നാം പറയില്ല. ഈ രാജ്യത്തെ കുറിച്ച് ഒബാമയ്ക്ക് എത്രത്തോളം അറിയാം?,' അദ്ദേഹം പറഞ്ഞു. 

ഒബാമയുടെ എ പ്രൊമിസ്ഡ് ലാന്‍ഡ് പുതിയ ഓര്‍മക്കുറിപ്പിലാണ് രാഹുലിനെ വിലകുറച്ചു കാണുന്ന തരത്തിലുള്ള പരാമര്‍ശമുള്ളത്. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച പുസ്തക നിരൂപണത്തിലൂടെയാണ് രാഹുലിനെതിരായ പരാമര്‍ശം പുറത്തുവന്നത്. മതിപ്പു നേടാന്‍ വ്യഗ്രത കാട്ടുന്നയാളെന്നാണ് രാഹുലിനെ കുറിച്ചുള്ള ഒബാമയുടെ നീരീക്ഷണം. ഇത് വലിയ ചര്‍ച്ചയായിരുന്നു.
 

Latest News