Sorry, you need to enable JavaScript to visit this website.

വലിയ പാര്‍ട്ടികളുമായി സഖ്യത്തിനില്ല; 2022ലെ തെരഞ്ഞെടുപ്പിനൊരുങ്ങി അഖിലേഷ്

ലഖ്‌നൗ- യുപിയില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി സമാജ്്‌വാദി പാര്‍ട്ടി  അധ്യക്ഷന്‍ അഖിലേഷ് യാദവ്. നേരത്തെ സഖ്യംചേര്‍ന്ന കോണ്‍ഗ്രസിന്റെയോ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയോ പേര് പരാമര്‍ശിക്കാതെയാണ് അഖിലേഷ് നിലപാട് അറിയിച്ചത്. അതേസമയം ചെറിയ പാര്‍ട്ടികള്‍ക്കു മുമ്പില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നു പിരിഞ്ഞു പോയി പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ച അമ്മാവനും മുന്‍ എസ് പി നേതാവുമായ ശിവ്പാല്‍ യാദവുമായുള്ള പിണക്കം മറക്കാന്‍ ഒരുക്കമാണെന്നും അഖിലേഷ് സൂചിപ്പിച്ചു. എസ് പി അധികാരത്തിലെത്തിയാല്‍ ശിവപാലിന്റെ പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും- അഖിലേഷ് പറഞ്ഞു. 

ജസ്വന്ത്‌നഗര്‍ അദ്ദേഹത്തിന്റെ സീറ്റാണ്. സമാജ് വാദി പാര്‍ച്ചി അദ്ദേഹത്തിനു വേണ്ടിയാണ് ആ സീറ്റ് ഒഴിച്ചിട്ടത്. ഭാവിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ ഇടം നല്‍കുകയും ചെയ്യും. ഇതില്‍പ്പരം എന്തു അഡ്ജസ്റ്റ്‌മെന്റാണ് വേണ്ടത്?- അഖിലേഷ് ചോദിച്ചു. 

2017ലെ തെരഞ്ഞെടുപ്പില്‍ ജസ്വന്ത്‌നഗറില്‍ നിന്ന് മത്സരിച്ചു ജയിച്ച ശിവപാല്‍ യാദവ് പിന്നീടാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫിറോസാബാദ് മണ്ഡലത്തിലും മത്സരിച്ചിരുന്നു.
 

Latest News