ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാട്;  നാല് പേര്‍ക്ക് എന്‍ഫോഴ്‌മെന്റ്  നോട്ടിസ്

ബംഗളുരു-കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. അബ്ദുല്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. നവംബര്‍ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷ് കോടിയേരിയുള്ളത്. കൊവിഡ് പരിശോധനയ്ക് ശേഷം ഇന്നലെയാണ് ബിനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇന്ന് രാത്രിയ്ക്കിടെ പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാര്‍പ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ
 

Latest News