തേഞ്ഞിപ്പലം- ദേശീയപാതയിലുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ മരിച്ചു. ദേശീയ പാതയില്‍ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിനു സമീപം ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന് (25) ഭാര്യ ഫാത്തിമ ജുമാന എന്നിവരാണ് മരിച്ചത്. ചേലേമ്പ്ര ഇളന്നുമ്മല് കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെ മകളാണ് ഫാത്തിമ ജുമാന. പത്ത് ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. സലാഹുദ്ദീന് അപകടസ്ഥലത്തും ഫാത്തിമ ജുമാന ആശുപത്രയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.






