ന്യൂദല്‍ഹി- രാജ്യത്ത് 44,684 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 87,73,479 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ കുറവുണ്ടായെങ്കിലും 520 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
4,80,719 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ 1,29,188 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെ മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവയാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍. ദല്‍ഹിയില്‍ 7802 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 91 മരണവും റിപ്പോര്‍ട്ട് ചെയ്തു.






