ഞായറാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് നിതീഷ്

പട്‌ന- ബിഹാറില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഞായറാഴ്ച നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. നിയമസഭാ പാര്‍ട്ടി യോഗത്തില്‍ എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. ഞായര്‍ ഉച്ചയ്ക്ക് 12.30നാണ് യോഗം. ശേഷം തീരുമാനം എല്ലാവരേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി യോഗത്തിനു മുമ്പായി ബിജെപിയുടെ നിയുക്ത എംഎല്‍എമാരുടെ യോഗവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ വിളിച്ചിട്ടുണ്ട്. ബിഹാറില്‍ എന്‍ഡിഎയിലെ ഏറ്റവും വലിയ കക്ഷിയായിരുന്നു നിതീഷിന്റെ ജെഡിയു ഈ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് വെറും 43 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ബിജെപി 74 സീറ്റു നേടി മുന്നിലെത്തിയത് മുന്നണിയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സീറ്റ് കുറഞ്ഞെങ്കിലും മുഖ്യമന്ത്രി പദവി നിതീഷിനു തന്നെ നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പരാജയം സമ്മതിച്ച് മുഖ്യമന്ത്രി പദവി വിട്ടുനല്‍കാന്‍ നതീഷും സന്നദ്ധനായിരുന്നു. മുന്നണിയിലെ മറ്റു ഘടകകക്ഷികളും നിതീഷിനോട് താല്‍പര്യക്കുറവുണ്ട്.
 

Latest News