Sorry, you need to enable JavaScript to visit this website.

മാപ്പ് പറയില്ലെന്ന് കുനാല്‍ കംറ; സുപ്രീം കോടതി ആര്‍ട്ടിക്കിള്‍ 370 ഉം നോട്ട്‌നിരോധവും ഏറ്റെടുക്കണം

ന്യൂദല്‍ഹി- തനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയ  അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനും സുപ്രീം കോടതി ജഡ്ജിമാര്‍ക്കും പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കംറയുടെ കത്ത്.

റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശിച്ചപ്പോള്‍ കോടതിയെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് കംറക്കൈതിരെ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയിരുന്നത്.

സംഭവത്തില്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താനോ ക്ഷമ ചോദിക്കാനോ പിഴ അടക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് കംറ ട്വീറ്റ് ചെയ്തു.  

ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതും നോട്ട് നിരോധവുമാണ് സുപ്രീം കോടതി ഇപ്പോള്‍ ഏറ്റെടുക്കേണ്ടതെന്ന്  ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കുനാല്‍ കംറയുടെ കത്ത്.

ഒരു പ്രൈം ടൈം ഉച്ചഭാഷിണിക്ക് അനുകൂലമായി  സുപ്രീം കോടതി നല്‍കിയ ഭാഗിക തീരുമാനത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് അര്‍ണബിനെ ഉദ്ദേശിച്ചുകൊണ്ട് കുനാല്‍ കംറ കത്തില്‍ പറഞ്ഞു.  

മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ നിശബ്ദത വിമര്‍ശിക്കപ്പെടാതിരുന്നിട്ടില്ലെന്നും  അതുകൊണ്ട് തന്നെ തന്റെ കാഴ്ചപ്പാട് മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വീറ്റുകള്‍ പിന്‍വലിക്കാനോ അവരോട് മാപ്പ് ചോദിക്കാനോ  ഉദ്ദേശിക്കുന്നില്ലെന്നും ട്വീറ്റുകള്‍ സ്വയം സംസാരിക്കുന്നതാണെന്നും ഞാന്‍ കരുതുന്നു.

സുപ്രീം കോടതിയിലെ മഹാത്മാ ഗാന്ധിയുടെ ഫോട്ടോക്ക് പകരം ഹരീഷ് സാല്‍വെയുടോ ഫോട്ടോ തൂക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. പണ്ഡിറ്റ് നെഹ്‌റുവിന്റെ ഫോട്ടോക്ക് പകരം മഹേഷ് ജെത്മലാനയുടെ ഫോട്ടോ വെക്കണമെന്ന് കൂടി ആവശ്യപ്പെടുകയാണെന്ന് കംറ ട്വീറ്റ് ചെയ്തു.

 

Latest News