ബിനീഷ് കോടിയേരി അഗ്രഹാര ജയിലില്‍; ജാമ്യാപേക്ഷ ബുധനാഴ്ച

ബംഗളൂരു- ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെത്തിച്ചു.

വ്യാഴാഴ്ച രാത്രി കോവിഡ് പരിശോധനക്കു ശേഷമാണ് ബിനീഷിനെ ജയിലിലെത്തിച്ചത്. ഒക്ടോബര്‍ 29ന് അറസ്റ്റ് ചെയ്തതു മുതല്‍ 14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.

14 ദിവസത്തേക്ക് റിമാന്‍ഡിലായ ബിനീഷിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. ലഹരിമരുന്ന് കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദും അഗ്രഹാര ജയിലിലാണ്.

അതിനിടെ, ബിനീഷുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു.

 

Latest News