Sorry, you need to enable JavaScript to visit this website.

ഇന്ത്യ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത വിധമുള്ള സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്

ന്യൂദൽഹി- ചരിത്രത്തിൽ ഇന്നോളം കേട്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക മാന്ദ്യത്തെയാണ് ഇന്ത്യ നേരിടാൻ പോകുന്നതെന്ന് റിപ്പോർട്ട്. ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ഉൾപ്പെട്ട വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ.
തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും സമിതി വിലയിരുത്തുന്നു. ജനം പണം ചെലവഴിക്കാൻ മടിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നും റിപ്പോർട്ടിലുണ്ട്. സെപ്തംബറിലെ പാദം അവസാനിച്ചപ്പോൾ ജി.ഡി.പി 8.6 ശതമാനം കുറഞ്ഞതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
'2020- 21 ആദ്യ പകുതിയിലെ ഏറ്റവും വലിയ, ചരിത്രം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം കടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. നവംബർ 27 മുതലുള്ള ഔദ്യോഗിക കണക്കുകൾ ഇതുവരെയും സർക്കാർ പുറത്ത് വിട്ടിട്ടില്ല.

Latest News