ഒഡീഷയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍

ഭുവനേശ്വര്‍- ഒഡീഷയിലെ ബൊലംഗീര്‍ ജില്ലയില്‍ ആറു പേരടങ്ങുന്ന കുടുംബത്തെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളെല്ലാം വിരിപ്പില്‍ പുതച്ച നിലയിലായിരുന്നു. ബുലു ജാനി (50), ഭാര്യ ജ്യോതി (48), മക്കളായ സരിത, ശ്രേയ, ഭീഷ്മ, സഞ്ജീവ് എന്നിവരാണ് മരിച്ചത്. വീട്ടില്‍ ദീര്‍ഘ നേരം ആളനക്കം കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസും ഫോറന്‍സിക് ടീമും ഉടന്‍ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പ്രാഥമിക നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മൃതദേഹങ്ങള്‍ മുറിവുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണന്നും അറിയിച്ചു. പത്തു വര്‍ഷത്തോളമായി ഗ്രാമത്തില്‍ തേന്‍ ശേഖരിച്ചു വില്‍പ്പന നടത്തിവരികയായിരുന്നു ബുലു ജാനി.
 

Latest News