Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍

മുംബൈ- മഹാരാഷ്ട്രയില്‍ ബിജെപി പ്രതിപക്ഷമായി തുടരുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ബാക്കിയുള്ള നാലു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ഉദ്ധവ് സര്‍ക്കാര്‍ ഈ മാസം ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പു നടന്നാല്‍ ആയിരത്തില്‍ 900 പേരും ബിജെപിക്ക് വോട്ടു ചെയ്യുമെന്നും പാട്ടീല്‍ പറഞ്ഞു. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായ വന്‍ വിജയത്തിന്റെ ആവേശത്തില്‍ മഹാരാഷ്ട്രയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തുമോ എന്ന ചോദ്യത്തിന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒന്നും ചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'മുഖ്യപ്രതിപക്ഷമായി ഇനിയും നാലു വര്‍ഷം തുടരാന്‍ ഞങ്ങള്‍ തയാറാണ്. പക്ഷെ ഈ സര്‍ക്കാര്‍ നാലു വര്‍ഷം തികയ്ക്കുകയില്ല'- അദ്ദേഹം പറഞ്ഞു.

Latest News