ജിദ്ദ- ജിദ്ദയിൽ മുസ്ലിംകൾ അല്ലാത്തവർക്കുള്ള സെമിത്തേരിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഒരു സുരക്ഷ ഉദ്യോഗസ്ഥനും മറ്റൊരു ജീവനക്കാരനുമാണ് പരിക്കേറ്റത്. സ്ഫോടനമുണ്ടായ കാര്യം മക്ക ഗവർണറേറ്റ് സ്ഥിരീകരിച്ചു. തങ്ങളുടെ പൗരൻമാരാട് ജാഗ്രത പാലിക്കാൻ യു.എ.ഇയിലെ ഫ്രഞ്ച് എംബസി ആവശ്യപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിന്റെ വാർഷിക ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. രണ്ടു പേർക്ക് പരിക്കേറ്റ കാര്യം മക്ക ഗവർണറേറ്റ് സ്ഥിരീകരിച്ചു.






