ബംഗളൂരു- കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി.ക്ക് ജയം. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സിറ്റിംഗ് സീറ്റുകളാണ് വന്‍ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തത്.
ക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജിവെച്ച 15 പേരില്‍ 13 പേരും ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും സഭയിലെത്തി. സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിനും ജെ.ഡി.എസിനും വലിയ തിരിച്ചടിയാണ്.
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് നിയമസഭയില്‍ സുരക്ഷിത ഭൂരിപക്ഷം ഉറപ്പായി.
തുമകൂരുവിലെ സിറയില്‍ ബി.ജെ.പി. അട്ടിമറിവിജയമാണ് നേടിയത്. ഇതുവരെ വിജയിക്കാത്ത ഇവിടെ കോണ്‍ഗ്രസ് നേതാവിന്റെ മകന് രാജേഷ് ഗൗഡയെ സ്ഥാനാര്‍ഥിയാക്കിയാണ് ബി.ജെ.പി സ്വന്തമാക്കിയത്. രാജേഷ് ഗൗഡയ്ക്ക് 74,522 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍മന്ത്രി ടി.ബി. ജയചന്ദ്രയ്ക്ക് 61,572 വോട്ടും ലഭിച്ചു.
ചിത്രദുര്‍ഗയില്‍നിന്ന് മൂന്നുതവണ കോണ്‍ഗ്രസ് ടിക്കറ്റിലൂടെ എം.പി.യായ മുദലഗിരിയപ്പയുടെ മകനാണ് ഡോ. രാജേഷ് ഗൗഡ. രാജേഷ് ഗൗഡയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ബി.ജെ.പി.യെ സമീപിച്ചത്.
ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ അമ്മജമ്മ 35,982 വോട്ടുനേടി മൂന്നാം സ്ഥാനത്തായി.
ആര്.ആര്. നഗറില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി മുനിരത്ന ഗൗഡ 57,936 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുനിരത്നയ്ക്ക് 1,25,734 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുസുമ രവിക്ക് 67,798 വോട്ടും ലഭിച്ചു. ജെ.ഡി.എസ്. സ്ഥാനാര്‍ഥി കൃഷ്ണമൂര്‍ത്തിക്ക് 10,251 വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ രണ്ടുതവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച മുനിരത്ന പാര്‍ട്ടിവിട്ട് ബി.ജെ.പി.യില്‍ ചേരുകയായിരുന്നു. മന്ത്രിസഭാവികസനത്തില്‍ മുനിരത്ന മന്ത്രിയാകുമെന്നാണ് സൂചന.
ഇതോടെ നിയമസഭയില്‍ ബി.ജെ.പി.യുടെ അംഗബലം സ്പീക്കര്‍ അടക്കം 119 ആയി. കോണ്‍ഗ്രസിന് 67 അംഗങ്ങളും ജെ.ഡി.എസിന് 33 അംഗങ്ങളുമുണ്ട്. രണ്ട് മണ്ഡലങ്ങളില്‍ ഉപതെ രഞ്ഞെടുപ്പ് നടക്കാനുണ്ട്.






