സൗദിയിലെ ഇന്ത്യന്‍ വ്യവസായി ഹിമാചലില്‍ സ്ഥാനാര്‍ഥി

ജിദ്ദ- സൗദിയിലെ പ്രവാസി വ്യവസായി പ്രകാശ് റാണ ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി. മാണ്ഡി ജില്ലയിലെ ജോഗീന്ദര്‍ നഗര്‍ മണ്ഡലത്തില്‍നിന്നാണ് വിധാന്‍ സഭയിലേക്ക് പ്രകാശ് റാണ മത്സരിക്കുന്നത്. വജ്രവ്യാപാരിയായ പ്രകാശ് റാണക്ക് സൗദിയില്‍ ഏതാനും കമ്പനികളുണ്ട്. നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശില്‍ അസംബ്ലി തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിനാണ്.
330 കോടി രൂപയുടെ സമ്പത്തിന് ഉടമയായ പ്രകാശ് റാണ 32 വര്‍ഷം മുമ്പ് 1985 ലാണ് സൗദിയിലെത്തിയത്. തൊഴില്‍ തേടി സൗദിയിലെത്തിയ പ്രകാശ് റാണ പിന്നീട് ഗതാഗതം, നിര്‍മാണം, വജ്രവ്യാപാരം, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ കമ്പനികള്‍ സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ വജ്രനിര്‍മാണ കമ്പനിയില്‍ മാത്രം 700 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി ഹെലികോപ്റ്ററും വിമാനവുമുള്ള പ്രകാശ് റാണയുടെ പേരില്‍ 47 ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ട്രാന്‍സ്‌പോര്‍ട്ടിംഗ് ചുമതല വഹിക്കുന്നത് ഇദ്ദേഹത്തിന്റെ കമ്പനിയാണ്.

 

Latest News