Sorry, you need to enable JavaScript to visit this website.

പ്രീ വെഡ്ഡിംഗ് ഷൂട്ടിനിടെ ദുരന്തം,  വരനും വധുവും മുങ്ങി മരിച്ചു 

മൈസൂരു- വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ നടത്തുന്ന  പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ട്രെന്‍ഡ് ആണിപ്പോള്‍. ഏറ്റവും വേറിട്ട  രീതിയില്‍ ഫോട്ടോ ഷൂട്ട് നടത്തുക എന്നതാണ് എല്ലാവരും ലക്ഷ്യമിടുന്നത്. അത്തരമൊരു ഫോട്ടോഷൂട്ട് വരന്റേയും  വധുവിന്റേയും ജീവനെടുത്തിരിക്കുകയാണ്  മൈസൂരുവില്‍. കാവേരി   നദിയില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ, കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തുമ്പോഴേയ്ക്കും  മരണം സംഭവിച്ചിരുന്നു. മൈസുരുവില്‍ സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രു (28), ശശികല (20) എന്നീ ദമ്പതികളാണ് കാവേരി നദിയില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടെ വെള്ളത്തില്‍ മുങ്ങിമരിച്ചത്. മൈസുരു സ്വദേശികളാണ് ഇരുവരും. നവംബര്‍ 22നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കാവേരി നദിയുള്ള തലക്കാട് എത്തിയ ഇവര്‍ അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നും ഷൂട്ടിനായി ബോട്ട് ചോദിച്ചിരുന്നു. എന്നാല്‍ ബോട്ട് റിസോര്‍ട്ടിലെ അതിഥികള്‍ക്കു മാത്രമാണെന്ന് റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞു.
തുടര്‍ന്ന്, ഇവര്‍ ഒരു വള്ളം സംഘടിപ്പിച്ച് പുഴയിലേക്ക് പോവുകയായിരുന്നു. ഇവരോടൊപ്പം വഞ്ചിക്കാരനും രണ്ട് ബന്ധുക്കളും ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. തുടര്‍ന്ന് വരനും വധുവും മാത്രം വഞ്ചിക്കാരനോടൊപ്പം വള്ളത്തില്‍ നദിയിലിറങ്ങി. 15 മീറ്ററോളം വള്ളം മുന്നോട്ട് നീങ്ങിയപ്പോഴേക്കും വരന്‍ എഴുന്നേറ്റ് നിന്നത് വള്ളം മറിയാനിടയാക്കി. ഇരുവര്‍ക്കും നീന്താനറിയില്ലായിരുന്നു. എന്നാല്‍, വഞ്ചിക്കാരന്‍ നീന്തിരക്ഷപ്പെട്ടു.ഇരുവരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. 
 

Latest News