മനോരോഗിയുടെ വയറ്റില്‍നിന്ന് പുറത്തെടുത്തത് 230 ആണികള്‍

ജിദ്ദ - മനോരോഗിയുടെ വയറ്റില്‍നിന്ന് ജിദ്ദ ആശുപത്രിയിലെ മെഡിക്കല്‍ സംഘം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 230 ആണികളും ചില്ല് കഷ്ണങ്ങളും.

ശസ്ത്രക്രിയയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ സംഘത്തിന് സാധിച്ചു. കഠിനമായ വയറു വേദനയോടെ വയര്‍ വീര്‍ത്ത നിലയിലാണ് രോഗിയെ ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.

ക്ലിനിക്കല്‍, എക്‌സ്‌റേ പരിശോധനകളില്‍ രോഗിയുടെ വയറ്റില്‍ ആണികളുടെ വന്‍ ശേഖരമുള്ളതായി കണ്ടെത്തി. ഉടന്‍ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തി വയറ്റില്‍ നിന്ന് ആണികളും ചില്ല് കഷ്ണങ്ങളും പുറത്തെടുക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്. ഇയാള്‍ മനോരോഗ ചികിത്സയിലാണെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

 

 

Latest News