Sorry, you need to enable JavaScript to visit this website.

വിദേശികള്‍ തൊഴില്‍ മാറിയാല്‍ ലെവി തിരികെ കിട്ടണം; ആവശ്യങ്ങളുമായി സൗദി വ്യവസായികള്‍

റിയാദ് - വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്നതോടെ തൊഴിലുടമകളുടെ അവകാശങ്ങള്‍ പ്രത്യേകം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യവസായികളും വിദഗ്ധരും ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നു.

തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി അടുത്ത മാര്‍ച്ച് മുതല്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സ്വാതന്ത്ര്യവും റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വിസ സ്വാതന്ത്ര്യങ്ങളും അനുവദിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടങ്ങിയ നിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യവസായികളും വിദഗ്ധരും ആവശ്യപ്പെടുന്നു.

ഒരു വിദേശ തൊഴിലാളിക്ക് എത്ര തവണ സ്വതന്ത്രമായി തൊഴില്‍ മാറാം, പദ്ധതി പ്രയോജനപ്പെടുത്തി തൊഴില്‍ മാറുന്ന തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ തൊഴിലുടമകള്‍ മുന്‍കൂട്ടി അടക്കുന്ന ലെവി അടക്കമുള്ള ഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തീര്‍പ്പ് എന്നിവയെല്ലാം നിയമാവലിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം നിര്‍ണയിക്കണം.

 

Latest News