Sorry, you need to enable JavaScript to visit this website.

ജാമ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അർണബ് സുപ്രീം കോടതിയിലേക്ക്

മുംബൈ- ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന സംഘ്പരിവാർ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി സുപ്രീം കോടതിയിലേക്ക്. ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. നവംബർ 4നാണ് അർണബിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേയാണ് അർണബിന് വേണ്ടി ഹാജരായത്. സുപ്രീം കോടതിയിലും ഹരീഷ് സാൽവേ ഹാജരാകും. അർണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ദീപാവലി അവധിയായിട്ടും പ്രത്യേകം സമ്മേളിച്ച കോടതി ഇടക്കാല ജാമ്യം നിഷേധിച്ചത്. പ്രതിക്കുമുന്നിൽ സ്ഥിരം ജാമ്യത്തിന് സെഷൻസ് കോടതിയിൽ അപേക്ഷ നൽകാമെന്ന മാർഗമുള്ളപ്പോൾ ഹൈക്കോടതി ഇടപെട്ട് ഇടക്കാല ജാമ്യം അനുവദിക്കേണ്ട അസാധാരണ സാഹചര്യമൊന്നും നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതിയെ സമീപിക്കുമ്പോൾ അർണബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ് എന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ നിയമവിരുദ്ധമായി തടങ്കലിൽവെച്ചിരിക്കുകയാണ് എന്നു പറയാനാവില്ല. പരാതിക്കാരുടെ ഭാഗം കേൾക്കാതെ അന്വേഷണം അവസാനിപ്പിച്ച കേസിൽ പുനരന്വേഷണം നടത്തുന്നതിൽ നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ലെന്നും  കോടതി പറഞ്ഞു. സ്ഥിരം ജാമ്യത്തിനായി അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
 

Latest News