ബോധമില്ലാതെ കിടന്നത് 62 ദിവസം; ഉണര്‍ത്തിയത് ചിക്കന്‍ ഫില്ലറ്റ്

തായ്‌പെയ്- ഇഷ്ടവിഭവമായ ചിക്കന്‍ ഫില്ലറ്റ് എന്നു കേട്ടപ്പോള്‍ 62 ദിവസം അബോധവസ്ഥയിലായിരുന്ന 18 കാരന് ബോധം വീണ്ടുകിട്ടി.
തയ്‌വാനിലാണ് സംഭവം.

നിന്റെ ഇഷ്ട വിഭവമായ ചിക്കന്‍ ഫില്ലറ്റ് തിന്നാന്‍ പോകുകയാണെന്ന് സഹോദരന്‍ പറഞ്ഞപ്പോള്‍ 18 കാരന്‍ ചിയുവിന് ബോധം വീണ്ടുകട്ടിയെന്നാണ്  ബന്ധുക്കള്‍ പറയുന്നത്.

സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തിലിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ് ചിയുവിനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.

 

Latest News