ഖമറുദ്ദീന് ജാമ്യമില്ല, രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ

കാസർക്കോട്- ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുസ്‌ലിം ലീഗ് നേതാവും എം.എൽ.എയുമായ എം.സി ഖമറുദ്ദീന് ജാമ്യമില്ല. ഖമറുദ്ദീനെ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജ്യാമാപേക്ഷ 11-ലേക്ക് മാറ്റി. സി.കെ ശ്രീധരനാണ് ഖമറുദ്ദീന് വേണ്ടി ഹാജരായത്. ക്രിമിനൽ കുറ്റം നടന്നതായി പരാതിക്കാർ പോലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയപ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരിൽ ഒരാളെ കസ്റ്റഡിയിൽ വിടാനോ റിമാന്റ് ചെയ്യാനോ സാധിക്കില്ലെന്നും ശ്രീധരൻ വാദിച്ചു.
 

Latest News