ഹൗഡി മോഡി ട്വിറ്ററില്‍  ട്രെന്‍ഡ്

ന്യൂയോര്‍ക്ക്-തോറ്റതിനുപിന്നാലെ പഴയതൊക്കെ വലിച്ച് പുറത്തിട്ട് എതിരാളികള്‍. പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും പിന്നാലെ 'ഹൗഡിമോഡി' ട്വിറ്ററില്‍ ട്രെന്‍ഡിങായി. മോഡിയുടെ നേതൃത്വത്തില്‍ ട്രംപിനെ ജയിപ്പിക്കാനായി അമേരിക്കയില്‍ സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടിയുടെ ഹാഷ്ടാഗാണ് ട്വിറ്ററാറ്റികള്‍ വീണ്ടും ട്രെന്‍ഡിങ്  ആക്കിയത്. കഴിഞ്ഞ വര്‍ഷം ടെക്‌സസിലെ ഹ്യൂസ്റ്റണിലായിരുന്നു ഹൗഡിമോഡി ഷോ നടന്നത്.
ഇന്ത്യയില്‍ നിന്നുള്ള സംഘപരിവാര്‍ അനുകൂലികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ട്രംപിനെ തെരഞ്ഞെടുക്കണമെന്നാണ് മോഡി അന്ന് ആഹ്വാനം ചെയ്തത്. ഹൗഡിമോഡി കൂടാതെ ട്രംപിനെ വിജയിപ്പിക്കാനായി നമസ്‌തേ ട്രംപ് എന്നപേരില്‍ ഇന്ത്യയിലും മോഡിയുടെ സംഘാടനത്തില്‍ പരിപാടി നടന്നിരുന്നു. ഇതിനേയും ആളുകള്‍ വ്യാപകമായി ട്രോളുന്നുണ്ട്.
 

Latest News