Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി- യു.എ.ഇ കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. എൻ.ഐ.എ, ഇ.ഡി ഏജൻസികളുടെ ചോദ്യം ചെയ്യലിന് ശേഷം മൂന്നാം തവണയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കസ്റ്റംസ് മന്ത്രിയെ വിളിച്ച് വരുത്തിയത്.
യു.എ.ഇ കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിനാണ് കസ്റ്റംസ് മന്ത്രിയിൽ നിന്നും വിവരങ്ങൾ തേടുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ഔദ്യോഗിക വാഹനത്തിലാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ മന്ത്രി എത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യൽ. നേരത്തെ സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി എത്തിയിരുന്നത്. യുഎഇ കോൺസുലേറ്റിലൂടെ എത്തിച്ച ഖുർആൻ മന്ത്രി ഇടപെട്ട് വിതരണം ചെയ്തതിൽ നിരവധി ചട്ടലംഘനങ്ങൾ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം.
 

Latest News