അർണബിനെ ജയിലിൽ ആക്രമിച്ചുവെന്ന ആരോപണവുമായി ഗവർണർ

മുംബൈ- റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമി ജയിലിൽ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി. 
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ ഫോണില്‍ വിളിച്ചാണ് ഗവർണർ ആരോപണം ഉന്നയിച്ചത്.  അർണബിന്റെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും തനിക്ക് കനത്ത ആശങ്കയുണ്ടെന്ന് കത്തിൽ കോഷിയാരി ചൂണ്ടിക്കാട്ടി. അർണബിനെ സന്ദർശിക്കാൻ കുടുംബത്തെ അനുവദിക്കണമെന്നും ഗവർണർ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. അർണബ് ഗോസ്വാമി കസ്റ്റഡിയിൽ അനധികൃതമായി ഫോൺ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്ന്  മൊബൈൽ പിടിച്ചെടുക്കുകയും അലിബാഗിലെ ക്വാറന്റീൻ കേന്ദ്രത്തിൽനിന്ന് തലോജ ജയിലിലേക്കു മാറ്റുകയും ചെയ്തിരുന്നു.
 

Latest News