Sorry, you need to enable JavaScript to visit this website.

പൊളിച്ചെഴുതി ബൈഡന്‍, അഞ്ച്  ലക്ഷം  ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍  പൗരത്വ സാധ്യത

വാഷിംഗ്ടണ്‍-കൂറ്റന്‍ ലീഡ് നേടി അമേരിക്കന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ ട്രംപ് ഭരണകുട നയങ്ങളെ സമഗ്രമായി പൊളിച്ചെഴുതാനുള്ള നീക്കവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് രേഖകളില്ലാതെ എത്തിയ 1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരാനാണ് ബൈഡന്റെ നീക്കം. അഞ്ച് ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്കും പൗരത്വം ലഭിച്ചേക്കും. നേരത്തേ തന്നെ അധികാരത്തിലേറിയ പിന്നാലെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.
എച്ച്1 ബി വിസകളുടെ എണ്ണവും വര്‍ധിപ്പിച്ചേക്കും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1 വിസകള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനായിരുന്നു ഭരണകുടത്തിന്റെ തിരുമാനം. ഈ നീക്കവും പിന്‍വലിച്ചേക്കും. പ്രതിവര്‍ഷം 95,000 അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതും  പരിഗണനയിലാണ്. 
 

Latest News