Sorry, you need to enable JavaScript to visit this website.

കശ്മീരിൽ ഏറ്റുമുട്ടൽ, നാലു സൈനികർക്ക് വീരമൃത്യു, മൂന്നു ഭീകരർ കൊല്ലപ്പെട്ടു

കശ്മീർ- ജമ്മു കശ്മീരിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർ കൊല്ലപ്പെട്ടു. ഒരു ക്യാപ്റ്റനും രണ്ടു സൈനിക ഓഫിസർക്കും ഒരു ബി.എസ്.എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കുപ്‌വാര ജില്ലയിലെ മച്ചിലിൽ ഇന്നലെ അർധരാത്രി പതിവു പട്രോളിങ്ങിനിടെയായിരുന്നു സംഭവം. തുടർന്നുള്ള വെടിവയ്പിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടു.
ഭീകരരിൽനിന്ന് ഒരു എകെ47 തോക്ക് പിടിച്ചെടുത്തു. 

Latest News