ടോയ്‌ലറ്റ് വെള്ളം പാനിപൂരിയില്‍, ജനം കട തകര്‍ത്തു

മുംബൈ-പാനിപൂരിയില്‍ മലിനജലം കലര്‍ത്തി വില്‍പ്പന നടത്തുകയായിരുന്ന കട നാട്ടുകാര്‍ തല്ലി തകര്‍ത്തു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തെരുവോരത്ത് പാനിപൂരി വില്‍പ്പന നടത്തുന്നയാള്‍ ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം കലര്‍ത്തുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.  ഇന്ത്യ ടുഡേ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോലാപ്പൂരിലെ രങ്കാല തടാകത്തിനടുത്താണ് ഇയാള്‍ സാധാരണയായി കച്ചവടം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈ കെ സ്‌പെഷ്യല്‍ പാനി പുരി വാല' എന്നാണ് ഇയാളുടെ വണ്ടിയുടെ പേര്.
രുചിയേറിയ ഭക്ഷണം കഴിക്കാനായി ഇയാളുടെ വണ്ടിയുടെ സമീപത്ത് നിരവധിയാളുകളാണ് കൂടി നില്‍ക്കാറുള്ളത്. കച്ചവടക്കാരന്‍ തന്റെ കാനില്‍ ടോയ്‌ലറ്റ് വെള്ളം നിറച്ച് പിന്നീട് പാനിപൂരിയില്‍ കലര്‍ത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ പതിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ കട ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ആളുകള്‍ വണ്ടി ആക്രമിക്കുകയും എല്ലാം നശിപ്പിക്കുകയുമായിരുന്നു. 
 

Latest News