അമേരിക്കയെ ഒന്നിപ്പിക്കും, മുറിവുകളുണക്കും-ജോ ബൈഡന്‍

വാഷിംഗ്ടണ്‍- രാജ്യത്തെ ഒന്നിപ്പിക്കുമെന്നും അമേരിക്കയിലെ മുറിവുണക്കാനുള്ള സമയമാണിതെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍.

റെക്കോര്‍ഡ് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഡോണാള്‍ഡ് ട്രംപിനെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ബൈഡന്‍ അടിയറവ് പറയിച്ചത്.

ഇനി ചുവപ്പ് സ്റ്റേറ്റുകളും നീല സ്റ്റേറ്റുകളുമില്ല. യുനൈറ്റഡ് സ്റ്റേറ്റ്‌സ് മാത്രം. വിഭജിക്കുന്ന പ്രസിഡന്റായിരിക്കില്ലെന്നും യോജിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ വിനയാന്വിതനാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News