വാഷിംഗ്ടൺ- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് വൻ വിജയം. 284 സീറ്റുകളാണ് ബൈഡൻ നേടിയതെന്ന് അമേരിക്കാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 270 സീറ്റാണ് അധികാരം നേടാൻ ആവശ്യമുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് 214 സീറ്റ് മാത്രമേ നേടാനായുള്ളൂ.