ബിനീഷിന്റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി

ബംഗളൂരു- ലഹരി മരുന്ന് കടത്ത് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നീട്ടി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതുപ്രകാരം നാലുദിസത്തേക്കാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി കസ്റ്റഡി നീട്ടിയത്.

ബിനീഷിന്റെ വസതിയില്‍നിന്ന് അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തതടക്കമുള്ള  അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഒമ്പത് ദിവസമായി ഇ.ഡി ബിനീഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ്  വൈകിട്ട് കോടതിയില്‍ ഹാജരാക്കിയത്.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍.സി.ബി) ബിനീഷിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News