അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിൽ ബിനീഷിന്റെ ഒപ്പെന്ന് ഇ.ഡി

ബംഗളൂരു- ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ടെന്ന് ഇ.ഡി. കോടതിയിലാണ് ഇ.ഡി ഇക്കാര്യം ആവശ്യപ്പെട്ടത്. ബിനീഷിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ബിനിഷീന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ചികിത്സ വേണമെന്നും ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പട്ടു. കേസിൽ വാദം തുടരുകയാണ്.
 

Latest News