തിരുവനന്തപുരം- തലസ്ഥാനത്തെ യു.എ.ഇ കോൺസുലേറ്റ് വഴി ഖുർആൻ വിതരണം ചെയ്ത നടപടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കഴാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിക്കുന്നത്. ഖുർആൻ എത്തിച്ചത് നികുതി ഇളവിലൂടെയാണെന്നും വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചെന്നുമാരോപിച്ചാണ് കസ്റ്റംസ് നോട്ടീസ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റിന്റെ വാഹനത്തിലാണ് ഖുർആൻ വിതരണത്തിന് വേണ്ടി കൊണ്ടുപോയിരുന്നത്. നേരത്തെ എൻ.ഐ.എയും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റും ജലീലീനെ ചോദ്യം ചെയ്തിരുന്നു. സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലായിരുന്നു ജലീലിനെ ഇ. ഡി ചോദ്യം ചെയ്തത്.






