Sorry, you need to enable JavaScript to visit this website.

കശ്മീരി ജനതക്ക് നീതി ലഭിക്കുന്നതിനു മുമ്പ് മരിക്കില്ല- ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍- പഴയ ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കപ്പെടുന്നതുവരെ തനിക്ക് മരണമുണ്ടാവില്ലെന്ന ശുഭപ്രതീക്ഷയുമായി മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഡോ.ഫാറൂഖ് അബ്ദുല്ല. നമ്മുടെ രാജ്യം മഹാത്മാ ഗാന്ധിയുടെ ഇന്ത്യയാണെന്നും ബി.ജെ.പിയുടെ ഇന്ത്യയല്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനോടൊപ്പം പോകാന്‍ ജമ്മു കശ്മീര്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947 ല്‍ സാധിക്കുമായിരുന്നുവെന്നും ആര്‍ക്കും തടയാന്‍ കഴിയുമായിരുന്നില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഹസ്രത്ത്ബാല്‍ പള്ളിയിലേക്ക് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ട്വിറ്ററില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ പ്രതികരണം. പ്രാര്‍ഥിക്കാനുള്ള മൗലികാവകാശമാണ് തടഞ്ഞതെന്നും ഇത് സ്വീകാര്യമല്ലെന്നും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സും ട്വീറ്റ് ചെയ്തു.
അതിനിടെ, ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുന്നതിനു വേണ്ടി റദ്ദാക്കിയ ഭരണഘടനയുടെ അനുഛേദം 370 പുനഃസ്ഥാപിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമല്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

Latest News