Sorry, you need to enable JavaScript to visit this website.

അബ്ദുല്ലക്കുട്ടിക്കുനേരെ കൈയേറ്റം; പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം- ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടിയെ ഹോട്ടലില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വെളിയങ്കോട് സ്വദേശി മണപ്പാട്ടി പറമ്പില്‍ അഫ്‌സലിനെ(36)യാണ് പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജിത് ലാല്‍ അറസ്റ്റ് ചെയ്തത്.   
വെളിയങ്കോട് ഹോട്ടലിലായിരുന്നു പരാതിക്കാധാരമായ സംഭവം. മദ്യപിച്ച അഫ്‌സല്‍ അബ്ദുല്ലക്കുട്ടിക്ക് കൈകൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിഷേധിച്ചതിനെത്തുടര്‍ന്നാണ് കൈയേറ്റശ്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ഹോട്ടലിലെ സി.സി.ടി.വി തകരാറിലായിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി ടി.വി പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് പ്രതി ബംഗളൂരുവിലേക്ക് മുങ്ങിയിരുന്നു.

കാര്‍ മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയെന്നും അസഭ്യം പറഞ്ഞ ശേഷം ഗ്ലാസുകള്‍ എറിഞ്ഞുടക്കാന്‍ ശ്രമിച്ചെന്നും അബ്ദുല്ലക്കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.  

 

Latest News