പയ്യോളി-പി പി ഇ കിറ്റ് ധരിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി മുബഷീറാണ് പിടിയിലായത്. പിപിഇ കിറ്റ് മറയാക്കിയായിരുന്നു ഇയാളുടെ മോഷണം. ഹോം അപ്ലയന്‍സ് കടയിലായിരുന്നു പി പി ഇ കിറ്റ് ധരിച്ച് ഇയാള്‍ കവര്‍ച്ച നടത്തിയത്. പയ്യോളിയിലെ ഗുഡ് വെ ഹോം അപ്ലയന്‍സിലാണ് കവര്‍ച്ച നടന്നത്. 30,000 രൂപയും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് മോഷണം പോയത്.