Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൈനയില്‍ നിന്ന് ജപ്പാന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് ചേക്കേറുന്നു

ടോക്കിയോ-ചൈനയില്‍ നിന്ന് ജപ്പാന്‍ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ജപ്പാന്‍, ഒസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനായി സപ്ലൈ ചെയിന് തുടക്കമിടാന്‍ തീരുമാനിച്ച് രണ്ടു മാസം തികയും മുമ്പാണ് ഈ തീരുമാനം. ഭാവിയില്‍ കോവിഡ് വ്യാപനം പോലുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് നിര്‍മാണ വിതരണ മേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ടയോട്ടാ സ്തൂഷോയ്ക്ക് കെമിക്കല്‍, അടിസ്ഥാന സൗകര്യവികസനം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളിലാണ് പ്രവര്‍ത്തനം. വാഹനം, മെഡിക്കല്‍, ഇലക്ട്രോണിക്‌സ്, ഊര്‍ജമേഖലകള്‍ക്കുള്ള ഘടക നിര്‍മാതാക്കളാണ് സുമിഡ.
 

Latest News