സിഡ്‌നി-ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് മലയാളത്തില്‍. പാര്‍ലമെന്റില്‍ മലയാളത്തില്‍ സംസാരിക്കുന്നത് ആദ്യമായിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രിയങ്ക സ്പീക്കറോട് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ ഇതിനകം തന്നെ നിരവധി പ്രമുഖര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമേ തൊഴില്‍ സഹമന്ത്രി ചുമതലയും പ്രിയങ്കാരാധാകൃഷ്ണന് നല്‍കിയിട്ടുണ്ട്. ഇത് ആദ്യമായാണ് ന്യൂസിന്യൂസിലാന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്ക ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. രണ്ടാം തവണ മാത്രം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്.
പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. െ്രെകസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായി റിച്ചാര്‍ഡ്‌സാണ് ഭര്‍ത്താവ്. കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ പ്രിയങ്ക വെല്ലിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാനാണു ന്യൂസീലന്‍ഡിലെത്തിയത്.