തിരുവനന്തപുരം- കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1119 തദ്ദേശ വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുത്ത്. ഡിസംബർ എട്ട് ഒന്നാം ഘട്ടം. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുപ്പ്. ഡിസംബർ പത്തിന് രണ്ടാം ഘട്ടം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 14നാണ് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്.. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് സമയം. ഡിസംബർ 16നാണ് വോട്ടെണ്ണൽ. ഈ മാസം 12-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.






