Sorry, you need to enable JavaScript to visit this website.

കശ്മീരിലെ പുല്‍വാമയില്‍ സൈനിക നടപടി തുടരുന്നു; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍-ജമ്മു കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചതായി പോലീസ് അറിയിച്ചു.
പുല്‍വാമ ജില്ലയിലാണ് വ്യാഴാഴ്ച രാത്രി ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടിയത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ലാല്‍പുര പ്രദേശം വളഞ്ഞ് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

വെള്ളി രാവിലേയും തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി.

രാത്രി മുഴുവന്‍ പ്രദേശം വളഞ്ഞ സൈന്യത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ഏതു സംഘടനയുടെ ഭാഗമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അന്വേഷണവും സൈനിക നടപടിയും തുടരുകയാണ്.

 

Latest News