ഗുവാഹത്തി- അസമില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണമില്ല. നാല് മാസത്തിനിടെ ആദ്യമായാണ് കോവിഡ് രോഗികളുടെ മരണമില്ലാത്ത ദിവസങ്ങള്‍.
അതേസമയം, 313 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,08,054 ആയി വര്‍ധിച്ചതായി കുടുംബ ക്ഷേമ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
761 പേര്‍ കൂടി രോഗമുക്തി നേടിയതോടെ മൊത്തം കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,99,455 ആയി. നിലവില്‍ 95.86 ശതമാനമാണ് രോഗമുക്തി നിരക്ക്. 7,622 ആക്ടീവ് കേസുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.






