Sorry, you need to enable JavaScript to visit this website.

ഭീകരാക്രമണ ഭീഷണി: ഐഎസ് അനുഭാവമുള്ള രണ്ടു കൗമാരക്കാരെ ബെല്‍ജിയം പിടികൂടി

ബ്രസല്‍സ്- പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ കത്തിയാക്രമണം നടത്താന്‍ പദ്ധതിയിട്ട, ഐഎസ് അനുഭാവമുള്ള രണ്ടു കൗമാര പ്രായക്കാരെ അറസ്റ്റ് ചെയ്തതായി ബെല്‍ജിയം പോലീസ്. ജര്‍മനി അതിര്‍ത്തിക്കടുത്ത കിഴക്കന്‍ പട്ടണമായ യൂപെനില്‍ നിന്നാണ് 16, 17 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇവരെ കുട്ടികളെ പാര്‍പ്പിക്കുന്ന തടങ്കലില്‍ അടച്ചിരിക്കുകയാണ്. ഇവര്‍ ഐഎസിനു പിന്തുണ പ്രഖ്യാപിക്കുന്ന വിഡിയോ ലഭിച്ചിട്ടുണ്ടെന്ന് രാജ്യത്തെ ഔദ്യോഗിക ടിവി വാര്‍ത്ത പുറത്തുവിട്ടിരുന്നു.

2016 മാര്‍ച്ചില്‍ ബ്രസല്‍സ് എയര്‍പോര്‍ട്ടില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 340 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

Latest News