Sorry, you need to enable JavaScript to visit this website.

മണവാട്ടികള്‍ക്ക് പത്ത് ഗ്രാം സ്വര്‍ണം സൗജന്യം 

ഗുവാഹതി-നിങ്ങളുടെ കുടുംബത്തിന്റെ വരുമാനം പ്രതിവര്‍ഷം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ താഴ്ന്ന വരുമാനക്കാരില്‍ പെടുന്നുവെങ്കില്‍ വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 10 ഗ്രാം സ്വര്‍ണം സൗജന്യമായി ലഭിക്കും. വടക്കുകിഴക്കന്‍ ഭാഗത്തെ ഏറ്റവും വലിയ സംസ്ഥാനമായ അസം സര്‍ക്കാരാണ്  ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അരുന്ധതി പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 300 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിലെ ആദ്യത്തെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ അരുന്ധതി സ്വര്‍ണ്ണ പദ്ധതി ലഭിക്കുകയുള്ളൂ. വധുവിനും വരനും യഥാക്രമം 18 ഉം 21 ഉം വയസും ഉള്ളവര്‍ക്ക് മാത്രമേ ഈ സ്വര്‍ണ്ണ പദ്ധതി ലഭിക്കുകയുള്ളൂ.
അപേക്ഷകന്റെ വിവാഹം 1954 ലെ പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി  ജനന സര്‍ട്ടിഫിക്കറ്റ് പരിശോധനയിലൂടെയും വൈദ്യപരിശോധനയിലൂടെയും കര്‍ശനമായി നടപ്പാക്കും.

Latest News